കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി കൃഷ്ണജിത്തിനെ (27) ആണ് വെെക്കം പോലീസ് അറസ്റ്റുചെയ്തത്. ഫോണിലൂടെ വെെദികനുമായി പരിചയത്തിലായ ശേഷം ഹണിട്രാപ്പിൽ കുടുക്കി മൂന്നംഗ സംഘം വെെദികനിൽ നിന്ന് പണം അപഹരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് പ്രതികളുള്ള കേസിൽ ഒന്നാംപ്രതിയായ യുവതിയും മൂന്നാംപ്രതിയും നേരത്തേ അറസ്റ്റിലായിരുന്നു.
2023 ഏപ്രിൽ 24-ാം തീയതി മുതൽ ഗൂഗിൾ പേ വഴിയും എസ്‌ഐബി മിറർ ആപ്പ് വഴിയുമാണ് 60 ലക്ഷം രൂപ തട്ടിയെടുത്തത്. കേസിൽ ഒന്നും മൂന്നും പ്രതികളായ നേഹ ഫാത്തിമ (25), സാരഥി (29) എന്നിവരെ നേരത്തെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post വെെദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ appeared first on Express Kerala.