കൊച്ചി: നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ. ഡിആർഐ കൊച്ചി യൂണിറ്റാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ ലഹരി ഗുളികകൾ വിഴുങ്ങിയെന്നാണ് സംശയം. കൊക്കൈൻ അല്ലെങ്കിൽ ഹെറോയിൻ ആണ് ഇരുവരും വിഴുങ്ങിയതെന്നാണ് സംശയം.
50 ഓളം ക്യാപ്സ്യൂളുകളാണ് ഒരാൾ മാത്രം വിഴുങ്ങിയത്. ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ കൊച്ചിയിൽ എത്തിയത്. തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് ആയിരുന്നു ഇവര്‍ താമസിക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ലഹരി ഗുളികകൾ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ appeared first on Express Kerala.