പത്തനംതിട്ട: അമ്മയേയും ആൺസുഹൃത്തിനേയും അസമയത്തു വീട്ടിൽ കണ്ട കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരനെ മർദിച്ച കേസിൽ ഇരുവർക്കും മൂന്ന് മാസം വീതം കഠിന തടവും പിഴയും വിധിച്ച് കോടതി. കോട്ടാങ്ങൽ സ്വദേശികളായ 45 കാരിയും 36 കാരനുമാണ് കോടതി ശിക്ഷ വിധിച്ചത്. 2023 ഏപ്രിൽ 6 നും 9 നുമിടയിലാണ് സംഭവം. അടുപ്പത്തിലായിരുന്ന ഇരുവരെയും വീട്ടിൽ വച്ച് രാത്രി കുട്ടി കാണാനിടയായി. ഇക്കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതിന് ഇരുവരും കുട്ടിയെ മർദിച്ചെന്നാണ് കേസ്. പെരുമ്പെട്ടി […]