മനാമ : ബഹ്റൈൻനവകേരള ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ചിന്തകനും എഴുത്തുകാരനുമായ കെ ദാമോദരൻ അനുസ്മരണവും അതോടനുബന്ധിച്ച് നടന്ന ‘യുദ്ധവും സമാധാനവും’ സെമിനാറും വിഷയത്തിൻ്റെ കാലിക പ്രസക്തി കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ആദ്യകാല കമ്യൂണിസ്റ്റു് നേതാവും എഴുത്തുകാരനുമായ കെ ദാമോദരൻ്റെ ദർശനങ്ങളും എഴുത്തുകളും ചരിത്ര വിദ്യാർത്ഥികൾക്കും ഇടതുപക്ഷ പ്രവർത്തകർക്കും ഇപ്പോഴും മാർഗ്ഗദർശിയാവുന്നുണ്ടെന്നും മത മൗലികവാദികളുടെയുംഫാസിസ്റ്റു് വൽക്കരണത്തിൻ്റെയും അത്യന്തം അപകടകരമായ രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് അരനൂറ്റാണ്ട് മുമ്പേ തിരിച്ചറിഞ്ഞ രാഷ്ട്രീയ സൈദ്ധാന്തികനായിരുന്നു കെ ദാമോദരനെന്നും ഓൺലൈനിൽ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ച പ്രമുഖ സി പി ഐ നേതാവും പ്രഭാഷകനുമായ അജിത്കൊളാടി അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ‘യുദ്ധവും സമാധാനവും’ സെമിനാറിൽ വിഷയമവതരിപ്പിച്ച് പ്രമുഖ രാഷ്ടീയ നിരീക്ഷകനും വ്ളോഗറും യാത്രികനുമായ സജി മാർക്കോസ് യുദ്ധങ്ങൾ ബാക്കി വെക്കുന്ന ഭയാനകമായ ലോക അവസ്ഥകളെക്കുറിച്ചും ഫലസ്തീൻ ജനതയുടെ മുറിപ്പാടുകളുടെ വൈകാരിക ഘട്ടങ്ങളെക്കുറിച്ചും വളരെ തീവ്രമായ് അവതരിപ്പിച്ചത് സദസ്സിന് നവ്യാനുഭവമായ് മാറി – തുടർന്ന് നടന്ന ചർച്ചയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോക്ടർ വേണു തോന്നക്കൽ, രജിത സുനിൽ, ഷംസുദ്ദീൻ വെള്ളികുളങ്ങര, അനിൽ യു.കെ., നിസാർ,ചെമ്പൻ ജലാൽ , സൽമാൻ ഫാരിസ്, , അനു ബി കുറുപ്പ് ,രൺജൻ ജോസഫ്, മൊയ്തീൻ കുട്ടി, ജലീൽ മല്ലപ്പള്ളി,ഷാജി മൂതല, എൻ.കെ.
ജയൻ, എ.കെ.സുഹൈൽ, എൻ. ബി.സുനിൽദാസ് ,റെയ്സൺ വർഗ്ഗീസ്,ഷാജഹാൻ കരുവന്നൂർ തുടങ്ങിയവർ സംസാരിച്ചു. എസ്.വി.ബഷീർ മോഡറേറ്ററായിരുന്നു.