കാഞ്ഞിരപ്പള്ളി: യാത്രക്കാരിയായ ഏഴാം ക്ലാസ് വിദ്യാർഥിനി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ട് എടുക്കുകയും വിദ്യാർഥിനി റോഡിലേക്ക് തെറിച്ച് വീഴുന്നത് കണ്ടിട്ടും ബസ് നിർത്താതെ ഓടിച്ച് പോകുകയും ചെയ്ത സംഭവത്തിൽ ബസ് ഡ്രൈവറിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായുള്ള നടപടികൾ സ്വീകരിച്ചതായി കാഞ്ഞിരപ്പള്ളി എംവിഐ അറിയിച്ചു. കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടം എന്ന സ്ഥലത്ത് വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിൽ വിദ്യാർഥിനി ഇറങ്ങുന്നതിന് മുമ്പുതന്നെ ബസ് മുന്നോട്ട് എടുക്കുന്നതും വിദ്യാർഥിനിയായ യാത്രക്കാരി […]