കൊച്ചി/പാലക്കാട്: വലിയൊരു ശബ്ദം കേട്ട് അയൽവക്കത്തുള്ളവർ ഓടിയടുക്കുമ്പോൾ കണ്ട കാഴ്ച ശരീരമാസകലം പൊള്ളലുമായി അപകടത്തിൽപ്പെട്ട മക്കളെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമമാണ്. എന്നാൽ ആ ശ്രമത്തെ വിഭലമാക്കി നാലുവയസുകാരി യാത്രയായി. പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരിൽ ഒരു കുട്ടി മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിൻ-എൽസി ദമ്പതിമാരുടെ മകൾ എംലീന മരിയ മാർട്ടിൻ (4) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എംലീന എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ മാരകമായി പൊള്ളലേറ്റ എൽസിയും […]