ദുബായ്: യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഷെങ്കൻ വിസ മാതൃകയിൽ ആറ് ഗൾഫ് രാജ്യങ്ങളിൽ സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഈവർഷം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സൂചന നൽകിയത്. 2023ൽ പദ്ധതിക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗീകാരം നൽകിയിരുന്നെങ്കിലും പ്രാബല്യത്തിൽ വരുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. പദ്ധതി നടപ്പിലായാൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളായ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, […]