കണ്ണൂർ: പാർട്ടിയും കൊടിയും ഏതുമാകട്ടെ അങ്ങ് പാർലമെന്റിലും കണ്ണൂർ എംപിമാരുടെ എണ്ണം കൂടുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ രാജ്യസഭാ എംപിയാകുന്നതോടെ കണ്ണൂരുകാരായ എംപിമാരുടെ എണ്ണം ഏഴാകും. കോൺഗ്രസിന്റെ കെ സുധാകരൻ, എംകെ രാഘവൻ, കെസി വേണുഗോപാൽ, സിപിഎമ്മിന്റെ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, സിപിഐയുടെ പി സന്തോഷ് കുമാർ എന്നിവരാണു മറ്റു എംപിമാർ. ഇതിൽ കെ സുധാകരൻ, എംകെ രാഘവൻ, കെസി വേണുഗോപാൽ എന്നിവർ ലോക്സഭാ എംപിമാരും മറ്റുള്ളവർ രാജ്യസഭാ എംപിമാരുമാണ്. നേരത്തെ […]