ഗാസ: ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുളള ജനക്കൂട്ടത്തിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണം സാങ്കേതിക തകരാറിനെ തുടര്‍ന്നാണെന്ന് ഇസ്രയേൽ. ആക്രമണത്തിൽ കുട്ടികളടക്കം പത്തുപേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രായേലിന്‍റെ ഏകപക്ഷീയ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ജനക്കൂട്ടത്തിനുനേരെ ആക്രമണം ഉണ്ടായത്. സൈനിക, ഹമാസ് കേന്ദ്രങ്ങള്‍ക്കു പുറമെ സാധാരണക്കാര്‍ക്കെതിരേയും ഇസ്രായേല്‍ ഇന്നും ആക്രമണം നടത്തി. മധ്യ ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയവര്‍ക്കു നേരെ ഡ്രോണ്‍ മുഖേന മിസൈല്‍ ആക്രമണം നടത്തി. ആറു കുട്ടികള്‍ ഉള്‍പ്പെടെ 10പേര്‍ തത്ക്ഷണം മരിച്ചു. ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ […]