പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ സുനിൽ തോമസ് റാന്നി എഴുതിയ ആദ്യ പുസ്തകം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പ്രിയദർശിനി പബ്ലിക്കേഷൻ ചെയർമാൻ സണ്ണി ജോസഫ് എം എൽ എ പുസ്തക പ്രകാശനം നിർവഹിച്ചു .പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാൻ പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പുസ്തകം സ്വീകരിച്ചു.
ചടങ്ങിൽ ഡി സി സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ, പ്രിയദർശിനി പബ്ലിക്കേഷൻ പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ജി. രഘുനാഥ്,തുടങ്ങിയവർ പങ്കെടുത്തു.
യാത്രകളെ ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി ഇറങ്ങിയ യാത്രാവിവരണ പുസ്തകമാണ് ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്.
യാത്രാ ഒരു വികാരവും വിലയിരുത്തലുമായി
സുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതിയത്.
ടൂറിസം രംഗത്ത് പ്രാദേശിക ടൂറിസം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞുകൊണ്ട് എഴുതുന്ന ഈ പുസ്തകം യാത്ര പ്രേമികൾക്ക് ഒരു മുതൽക്കൂട്ടാണ്. കേരളത്തിലെ ടൂറിസം മേഖലയിൽ വിശേഷിച്ച് പത്തനംതിട്ട ജില്ലയിലെ ടൂറിസം രംഗത്ത് ശ്രദ്ധേയമായ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകം ആണ് പുറത്തിറക്കിയത് .ഒരു പതിറ്റാണ്ടിലേറെയായി ബഹറിൻ പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയാണ്.
എഴുത്തും വായനയും കവിതകളും മനസ്സിൽ പതിയുന്ന ആനുകാലിക വിഷയങ്ങളിൽ പത്രങ്ങളുടെ എഡിറ്റോറിയൽ പേജിൽ കത്തുകൾ എഴുതുന്നതും ഇഷ്ട വിനോദങ്ങളാണ്. പത്രങ്ങളിലെ കത്തുകൾ എന്ന കോളത്തിൽ പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത നൂറു കത്തുകൾ അടുത്തതായി പ്രസിദ്ധീകരണത്തിനുള്ള പണിപ്പുരയിലാണ്.ഒരു കവിതാ സമാഹാരവും കവിതകൾ എഴുതിയവരുമായി ചേർന്നു പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് താമസിയാതെ ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാക്കുന്നതാണ്. പ്രിയദർശിനിപബ്ലിക്കേഷൻസ് ബഹറിൻ ചാപ്റ്റർ രൂപീകൃതമായ ശേഷം ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ആദ്യമായി പ്രവാസ ലോകത്ത് നിന്നും ഇറങ്ങുന്ന പുസ്തകം എന്ന പ്രത്യേകതയും ഉണ്ട്.
ആദ്യ പുസ്തകം പുറത്ത് ഇറങ്ങിയതിനു പിന്നാലെ ലഭിച്ച പ്രതികരണങ്ങൾ കണക്കിലെടുത്ത് കൂടുതൽ പുസ്തകങ്ങൾ താമസിയാതെ പ്രസിദ്ധീകരിക്കാം എന്ന ആത്മവിശ്വാസത്തിലാണ് സുനിൽ തോമസ് റാന്നി.