മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന “അക്ഷരമുറ്റം” അവധിക്കാല ഉല്ലാസക്കളരി ഇന്ന് നടക്കും.
വൈകുന്നേരം 7 മണി മുതൽ 9 മണി വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ഉല്ലാസക്കളരി ഒരുക്കിയിട്ടുള്ളതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.
പ്രമുഖ നാടക- നാടൻകലാ പ്രവർത്തകനും. പരിശീലകനും,ഷോർട്ട് ഫിലിം – ഡോക്യുമെൻ്ററി സംവിധായകനും കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്ക്കാര ജേതാവുമായ ശ്രീ.ഉദയൻ കുണ്ടംകുഴി യാണ് ഉല്ലാസക്കളരി നയിക്കുന്നത്.
മലയാളം പാഠശാല പഠിതാക്കളല്ലാത്ത കുട്ടികൾക്കും കളരിയിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,രജിത അനി 38044694,
വിനയചന്ദ്രൻ. ആർ.നായർ 3921 5128,സുനേഷ് സാസ്കോ 3949 8114 എന്നിവരുമായി ബന്ധപ്പെടാം.