തിരുവനന്തപുരം: വക്കം പഞ്ചായത്ത് മെമ്പർ അരുണും അമ്മയും ജീവനൊടുക്കിയത് പ്രാദേശിക ബിജെപി പ്രവർത്തകർ കള്ളക്കേസ് നൽകിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിലെന്നു വക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു. അരുൺ മികച്ച പൊതുപ്രവർത്തകനായിരുന്നു. കഴിഞ്ഞ ഒരു മാസമായി പഞ്ചായത്ത് പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. അമ്മയുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ബിഷ്ണു പറഞ്ഞു. അരുൺ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു. വിദേശത്തേക്ക് പോകാൻ പിസിസിക്ക് അപ്ലൈ ചെയ്തെങ്കിലും കേസുകിടക്കുന്തിനാൽ കിട്ടിയിരുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളിലായി ഇതിൽ മാനസിക വിഷമത്തിലായിരുന്നു. കഴിഞ്ഞ […]