ടെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന് ഇസ്രയേൽ ആക്രമണത്തിനിടെ പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്. ജൂണിൽ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിനിടെ തലനാരിഴക്കാണ് മസൂദ് പെസഷ്കിയാൻ രക്ഷപ്പെട്ടതെന്നാണ് ഇറാൻ ഭരണകൂടവുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സി ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സുമായി (ഐആര്‍ജിസി) അടുത്ത ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയാണ് ഫാര്‍സ്. ഫാര്‍സ് വാര്‍ത്താഏജന്‍സിയെ ഉത്തരിച്ച് ബിബിസിയും മറ്റു ലോക മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജൂണ്‍ 16ന് ടെഹ്റാനിലെ രഹസ്യ ബങ്കര്‍ തകര്‍ക്കാൻ ലക്ഷ്യമിട്ട് ഇറാൻ […]