ന്യൂഡൽഹി: വധശിക്ഷയ്ക്കായി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശുഭ പ്രതീക്ഷയുടെ വാർത്താകൾ പുറത്തുവരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ് ഹബീബിന് കാന്തപുരവുമായി അടുത്ത ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം […]









