
തിരുവനന്തപുരം: കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. ഷോർട്ട് സെർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്സോ കോടതി പ്രവർത്തിക്കുന്നത്. തൊണ്ടിമുതലുകൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. കാട്ടാക്കട അഗ്നിരക്ഷ യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. പോക്സോ കോടതി ജഡ്ജി രമേശ് കുമാര്‍, കാട്ടാക്കട ഡിവൈഎസ്പി എന്നിവര് സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്കുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്.
The post ഷോർട്ട് സെർക്യൂട്ട്; കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു appeared first on Express Kerala.









