ദുബായ്: ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് എത്രയും പെട്ടെന്നു ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ. കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്‌കരിക്കുമെന്ന് നിധീഷിന്റെ ബന്ധുക്കൾ അറിയിച്ചു. എന്നാൽ, രണ്ടുപേരുടെയും മൃതദേഹം നാട്ടിൽകൊണ്ടുപോയി സംസ്‌കരിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അതിനായി ബന്ധപ്പെട്ടവർ എത്രയും പെട്ടെന്നു ഇടപെടണമെന്നും അവർ പറഞ്ഞു. തന്റെ കുഞ്ഞിന്റെ മൃതദേഹം വിദേശത്ത് സംസ്‌കരിക്കേണ്ട. നാട്ടിൽ സംസ്‌കരിക്കണം. ഒന്നുകിൽ നിധീഷിന്റെ വീട്ടിലോ അല്ലെങ്കിൽ തന്റെ വീട്ടിലോ സംസ്‌കരിക്കണം. നാട്ടിൽ നിധീഷിന്റെ വീട്ടിൽ […]