കൊച്ചി: കേരളത്തിൽ ദുരന്തനിവാരണ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ‘സെർച്ച് ആൻഡ് റെസ്ക്യൂ (SAR) മെഡിസിൻ’ എന്ന പ്രത്യേക മേഖലയിൽ സംസ്ഥാനതല സന്നദ്ധസേനയ്ക്ക് പരിശീലനം നൽകുന്നു. ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന ഉന്നതതല പരിശീലന ശിൽപശാലയോടെ ഈ സംരംഭത്തിന് തുടക്കമായി. 14 ജില്ലകളിൽ നിന്നുള്ള 50-ൽ അധികം തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവർത്തകർ ശിൽപശാലയിൽ പങ്കെടുത്തു. എഡ്യൂകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ്, യുകെ ആസ്ഥാനമായുള്ള പ്രോമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ, യുഎഇയിൽ നിന്നുള്ള റെസ്പോൺസ് പ്ലസ് മെഡിക്കൽ സർവീസസ്, കേരള […]