
ദേശീയപാതയിലെ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്.കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ രാത്രി 8.15ന് ആയിരുന്നു സംഭവം.പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിന് സമീപം തച്ചമ്പാറയ്ക്കടുത്ത് ഇടയ്ക്കലില്‍ ആണ് അപകടം നടന്നത്.
അയ്യപ്പന്‍കുട്ടി, അസീസ് എന്നിവരാണ് മരിച്ചത്. ഇവര്‍ തൃക്കല്ലൂര്‍ സ്വദേശികളാണ്രാത്രി 8.15ന് ആയിരുന്നു സംഭവം.കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയില്‍ നിന്ന് പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അസീസിനേയും അയ്യപ്പന്‍കുട്ടിയേയും മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
The post ദേശീയപാതയിൽ വാഹനാപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം appeared first on Express Kerala.









