തിരുവനന്തപുരം: ചെന്നൈ – തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കൊച്ചുവേളിയിലേക്ക് മാറ്റിയ തീരുമാനത്തിൽ ആശങ്കയുമായി യാത്രക്കാർ. മൂന്നാഴ്ചയിലേക്കാണ് മാറ്റമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇത് സ്ഥിരമാക്കാനുള്ള പദ്ധതിയാണോയെന്ന് സംശയമുണ്ടെന്ന് യാത്രക്കാരുടെ കൂട്ടായ്മമയായ ഫ്രണ്ട്സ് ഓഫ് റെയിൽ ആരോപിച്ചു. പ്രതിദിന ട്രെയിനുകളിൽ രാവിലെ എട്ട് മണിക്ക് മുമ്പ് തന്നെ തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന 12695 ചെന്നൈ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ദീർഘദൂര യാത്രക്കാർക്കും പ്രതിദിന യാത്രക്കാർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. രാവിലെ എട്ട് മണി മുതൽ ജോലിയിൽ പ്രവേശിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലെ […]