വാഷിങ്ടൺ: റഷ്യയുമായി വ്യാപാരം ഇനിയും തുടർന്നാൽ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യയുൾപ്പെടെ മൂന്നുരാജ്യങ്ങൾക്ക് നാറ്റോയുടെ ഭീഷണി. ബ്രസീൽ, ചൈന എന്നിവയാണ് മറ്റു രണ്ട് രാജ്യങ്ങൾ. കൂടാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ വിളിച്ച് റഷ്യ- യുക്രൈൻ സമാധാന ചർച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പറയണമെന്നും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ മൂന്നു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. യുഎസ് സെനറ്റർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമർശം. മൂന്ന് രാജ്യങ്ങളും റഷ്യയുമായി വ്യാപാരം തുടരുന്നത് നിർത്തുന്നത് നന്നായിരിക്കും. ഇത് നിങ്ങളെ […]