ന്യൂഡൽഹി: ഓരൊക്കെ ഒത്തുതീർപ്പുനു വന്നാലും യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിൻറെ സഹോദരൻ രംഗത്ത്. നേരത്തെ തന്നെ മാധ്യമങ്ങളിലൂടെ നിമിഷപ്രിയക്കു മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഇപ്പോൾ, ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. തങ്ങൾക്കു ഒരു ഒത്തു തീർപ്പിന് ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് […]