ഏദൻ: ചെങ്കടലിൽ വിവിധ മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെ 750 ടൺ ആയുധങ്ങൾ പിടിച്ചെടുത്തതായി യെമൻ അധികൃതർ അറിയിച്ചു. നാവിക, വ്യോമ മിസൈൽ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ആധുനിക റഡാർ ഉപകരണങ്ങൾ, ഡ്രോണുകൾ, വയർടാപ്പിങ് ഉപകരണങ്ങൾ, ആന്റി-ആർമർ മിസൈലുകൾ, ബി-10 പീരങ്കികൾ, ട്രാക്കിങ് ലെൻസുകൾ, സ്‌നൈപ്പർ റൈഫിളുകൾ, വെടിമരുന്ന്, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്ത ആയുധങ്ങളിൽ ഉൾപ്പെടുമെന്ന് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ അംഗവും നാഷനൽ റെസിസ്റ്റൻസ് ഫോഴ്‌സിന്റെ കമാൻഡറുമായ താരിഖ് മുഹമ്മദ് സാലിഹ് എക്‌സിലൂടെ […]