തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ പ്രധാന അധ്യാപകനെയും മറ്റ് ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘‘എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ? എച്ച്എമ്മിനും പ്രിൻസിപ്പലിനും ഒക്കെ എന്താണു ജോലി? ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടേ. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ലല്ലോ. ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോൾ സർക്കാരിൽനിന്നുള്ള നിർദേശമെങ്കിലും വായിച്ചെങ്കിലും നോക്കേണ്ടേ? ഒരു മകനെയാണു നഷ്ടപ്പെട്ടത്. സംഭവത്തിൽ സ്കൂളിന്റെ […]