കൊല്ലം: എട്ടാം ക്ലാസുകാരന്റെ മരണത്തിലേക്ക് നയിച്ചത് സ്കൂളിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയെന്ന് ആരോപണം. സ്കൂൾ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോടു ചേർന്ന് തകരഷീറ്റിൽ സൈക്കിൾ ഷെഡ് നിർമിച്ചതാണ് ഒരു ജീവൻ നഷ്ടമാകുന്നതിലേക്കു നയിച്ചതെന്നു നാട്ടുകാർ പറയുന്നു. മൈതാനത്തോടു ചേർന്നുള്ള സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിലാണു സൈക്കിൾ ഷെഡ് നിർമിച്ചിരിക്കുന്നത്. മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ചിട്ടു ഏകദേശം 40 വർഷത്തോളമായി. പക്ഷേ, അടുത്തിടെ ഷെഡ് നിർമിച്ചപ്പോൾ ലൈൻ തകരഷീറ്റിനു തൊട്ടു മുകളിലായി. കൂടാതെ ക്ലാസിന് ഉള്ളിലൂടെതന്നെ വിദ്യാർഥികൾക്കു ഷെഡിലേക്ക് […]