കർണാടക: ഗഡാഗ് ജില്ലയിൽ യുവാവിനെ വിവാഹത്തിന് ശേഷം ഭാര്യ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി പരാതി. വിശാൽ ഗോകവി എന്ന യുവാവാണ് ഭാര്യ തെഹ്‌സിൻ ഹൊസമാനിയും കുടുംബവും വിവാഹശേഷം ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഇവർ 2024 നവംബർ 26 ന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു . എന്നാൽ 2025 ഏപ്രിൽ 25 ന് ഇസ്ലാമിക പാരമ്പര്യമനുസരിച്ച് രണ്ടാമത്തെ വിവാഹ ചടങ്ങും നടത്തിയെന്നും ആ ചടങ്ങിനിടെ തന്റെ അറിവില്ലാതെയും നിർബന്ധത്തിനു വഴങ്ങിയും തന്നെ മതം മാറ്റിയെന്നും വിശാൽ ആരോപിക്കുന്നു.
മതം മാറാൻ വിസമ്മതിച്ചാൽ വ്യാജ പീഡന കേസ് ചുമത്തുമെന്ന് തെഹ്‌സിനും കുടുംബവും ആവർത്തിച്ച് ഭീഷണിപ്പെടുത്തിയതായി വിശാൽ ആരോപിച്ചു. കൂടാതെ മാനസികമായി പീഡിപ്പിക്കുകയും ഇസ്ലാമിക പ്രാർത്ഥനകൾ നടത്താൻ നിർബന്ധിക്കുകയും ചെയ്തതായി വിശാൽ പറഞ്ഞു.
ഇസ്ലാമിക വിവാഹത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ഹിന്ദു സംഘടനകൾ സംഭവത്തെ ‘ലവ് ജിഹാദ്’ ആയി വിശേഷിപ്പിക്കുകയും തെഹ്‌സിനും കുടുംബത്തിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Also Read: മീശ വടിക്കാത്തത് ചോദ്യം ചെയ്ത് മർദനം; പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായി
എന്നാൽ വിശാലിന്റെ ആരോപണത്തിന് നയിച്ച ഏതെങ്കിലും ദാമ്പത്യ അസ്വസ്ഥതകളോ സംഭവവികാസങ്ങളോ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു. ഇയാളെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു, എന്നാൽ വിഷയത്തെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പരാതി എന്തെങ്കിലും ലഭിച്ചാൽ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുമെന്ന് എസ്പി ജഗദീഷ് പറഞ്ഞു.
The post ഭാര്യ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുന്നു ; ആരോപണവുമായി യുവാവ് appeared first on Express Kerala.