കൊല്ലം: രാവിലെ കൂടി അമ്മയും മകനും തമ്മിൽ സംസാരിച്ചുവച്ച ശേഷമാണ് മിഥുൻ സ്കൂളിലേക്ക് പോയത്. അമ്മയ്ക്കും മകനും സംസാരിക്കാനുണ്ടായിരുന്നത് അമ്മയുടെ തുർക്കിയിലേക്കുള്ള ടൂർ യാത്രയിലെ വിശേഷങ്ങളും. എന്നാൽ ആ അമ്മയ്ക്കറിയില്ല മണിക്കൂറുകൾ മുൻപുവരെ താൻ കേട്ട പൊന്നു മകന്റെ ശബ്ദം ഇനി കേൾക്കാനാവില്ലെന്ന്… ഒരിക്കൽകൂടി ജീവനോടെ അവനെ കാണാനാകില്ലെന്ന്… വിദേശത്തുള്ള സുജ ഇതുവരെ മകന്റെ വിയോഗ വിവരം അറിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുവൈറ്റിൽ സുജ ജോലി ചെയ്യുന്ന കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. അവർ പോയപ്പോൾ സുജയെയും […]