ഇസ്ലാമാബാദ്: പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി പാക്കിസ്ഥാന്റെ അഭിമാനം വാനോളം ഉയർത്തിയതിന് പാരിതോഷികമായി പ്രഖ്യാപിച്ച സമ്മാനങ്ങളിൽ പലതും വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി അർഷാദ് നദീം. ക്യാഷ് അവാർഡുകളിൽ ഏറിയ പങ്കും പലപ്പോഴായി ലഭിച്ചെങ്കിലും, ഭൂമി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ വെറും വാഗ്ദാനങ്ങൾ മാത്രമായിരുന്നെന്നു അർഷാദ് നദീമിന്റെ വെളിപ്പെടുത്തൽ. അർഷാദ് നദീം സ്വർണം നേടിയതിനു പിന്നാലെ ഒട്ടേറെപ്പേരാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയെ ഉൾപെടെ തറപറ്റിച്ചിട്ടായിരുന്നു അർഷാദിന്റെ മുന്നേറ്റം. നിലവിലെ […]