ന്യൂഡൽഹി: റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ വിരട്ടേണ്ടെന്ന് നാറ്റോയോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യയുമായി വ്യാപാരബന്ധം തുടർന്നാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും 100% ഇറക്കുമതി തീരുവ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് നാറ്റോ സെക്രട്ടറി മാർക്ക് റുട്ട് (Mark Rutte) കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ റഷ്യയുടെ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. രാജ്യതാൽപര്യം മുൻനിറുത്തിയാണ് ഇന്ത്യ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന എണ്ണ വാങ്ങുന്നതെന്നും നാറ്റോയുടെ ഇരട്ടത്താപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി രൺധീർ ജയ്സ്വാളും പ്രതികരിച്ചു. യുക്രെയ്നുമായി […]