ഇസ്‌ലാമാബാദ് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. പാകിസ്ഥാനിലേക്കുള്ള യാത്ര ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡോണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്നും തുടർന്ന് ഇന്ത്യയിലേക്ക് പോകുമെന്നും പാക്ക് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ, ഇതേപ്പറ്റി അറിവില്ലെന്നാണ് പാക്ക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഒന്നും പറയാനില്ലെന്ന് ഇസ്ലാമാബാദിലെ യുഎസ് എംബസി വക്താവും പറഞ്ഞു. സന്ദർശന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെ രണ്ടു പ്രധാന […]