തൊടുപുഴ: നിരന്തരം വയറുവേദനയുമായി എട്ടുവയസുകാരിയുമായി അമ്മ ഹോസ്പിറ്റലുകൾ കയറിയിറങ്ങി. കാരണം രണ്ടുപിടിക്കാനായില്ല. ഒടുവിൽ കുഞ്ഞിന്റെ സംശയത്തിൽ വെളിപ്പെട്ടത് വർഷങ്ങളായുള്ള പിതാവിന്റെ ലൈംഗിക പീഡനം. സ്വന്തം മകളെ അഞ്ചു വയസു മുതൽ എട്ടു വയസുവരെയുള്ള കാലയളവിൽ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതി മരണം വരെ തടവിൽ കഴിയണമെന്നും ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവിൻ്റെ ഉത്തരവിൽ […]