കൊല്ലം: മനു, സുജ, സുജിൻ, മിഥു… അവന്റെ സ്നേഹവും സന്തോഷവും ആ കുഞ്ഞുവീടിന്റെ ഓരോ ചുവരുകളിലുമുണ്ട്. താനും അച്ഛനും അമ്മയും തന്റെ കുഞ്ഞനിയനുമുള്ള കൊച്ചു കുടുംബം. പക്ഷെ ആ ചുവർ ചിത്രം പൂർത്തിയാക്കുവാൻ അവനിനിയില്ല… സ്കൂൾ കെട്ടിടത്തോടുചേർന്നുള്ള സുരക്ഷയില്ലാത്ത വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റാണ് മിഥുൻ പിടഞ്ഞു മരിച്ചത്. തേവലക്കര ബോയ്‌സ് ഹൈസ്കൂൾ വിദ്യാർഥിയും പടിഞ്ഞാറെ കല്ലട വലിയപാടം കിഴക്ക് അങ്കണവാടിക്കുസമീപം മനുവിലാസത്തിൽ മനുവിന്റെ മകനുമാണ് മിഥുൻ. സ്കൂൾ വളപ്പിലെ സൈക്കിൾ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോഴാണ് […]