പാലക്കാട്: അടക്കാപുത്തൂരിൽ കിണറ്റിൽ വീണ് യുവതി മരിച്ചു എന്ന ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പാഞ്ഞെത്തിയതാ ചെർപ്പുളശ്ശേരി പോലീസ്. സ്ഥലത്തെത്തി നടത്തിയ പരിശോധനക്കിടയിൽ കിണറ്റിൽ നിന്ന് ചെറിയ അനക്കം ശ്രദ്ധയിൽപെട്ടു. ഉടൻ കിണറിൽ ഇറങ്ങി പരിശോധിച്ച് യുവതിക്ക് ജീവനുണ്ടെന്ന് ഉറപ്പാക്കി. പോലീസിന്റെ നിർണായകമായ ഇടപെടലിൽ അടക്കാപുത്തൂർ സ്വദേശിനിക്ക് ലഭിച്ചത് പുതുജീവൻ. കേരളാ പോലീസിന്റെ ഫേസ്ബുക്കിൽ പേജിലൂടെയാണ് ഈ വാർത്ത പുറം ലോകമറിഞ്ഞത്. അവസരോചിതമായി കർത്തവ്യനിർവഹണം നടത്തിയ പ്രിയ സഹപ്രവർത്തകർക്ക് അഭിനന്ദനം അർപ്പിച്ചുകൊണ്ടാണ് പേജിൽ സംഭവം പങ്കുവെച്ചിട്ടുള്ളത്. പോസ്റ്റിന്റെ […]









