ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചന ശ്രമത്തിൽ കാന്തപുരത്തിന്റെ പങ്ക് അംഗികരിക്കാനാകാതെ കേന്ദ്രവും അറ്റോർണി ജനറലും. നിമിഷയുടെ മോചനം സാധ്യമാകണമെങ്കിൽ ആദ്യം കൊല്ലപ്പെട്ട യെമെൻ പൗരൻ തലാലിന്റെ കുടുംബം നിമിഷപ്രിയയ്ക്ക് മാപ്പ് നൽകണമെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്ത് സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനായി തലാലിന്റെ കുടുംബവുമായി ചർച്ച നടത്തുന്നതിന് ഒരു മധ്യസ്ഥ സംഘത്തിന് യെമെനിൽ പോകാനുള്ള അനുമതി നൽകണമെന്ന് കേന്ദ്രത്തോട് നിർദേശിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു. ഇതിനായുള്ള മധ്യസ്ഥ സംഘത്തിലെ […]









