യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ 4.5 കിലോ ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 20 -കാരിയായ വിദ്യാർത്ഥിനി. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ തന്റെ ബങ്ക് ബെഡ്ഡിൽ വച്ചാണ് മൂന്നാം വർഷ വിദ്യാർത്ഥിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഇവർക്ക് പരീക്ഷയായിരുന്നു. അതിനാൽ തന്നെ പരീക്ഷ എഴുതി പൂർത്തിയാക്കിയ ശേഷമേ ആശുപത്രിയിൽ പ്രസവത്തിനായി എത്തൂ എന്ന തീരുമാനത്തിലായിരുന്നത്രെ യുവതി. അർദ്ധരാത്രിയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. രക്തത്തിന്റെ രൂക്ഷഗന്ധം പരന്നതോടെയാണ് വിദ്യാർത്ഥിനിയുടെ റൂംമേറ്റ് ഉണർന്നത്. ‘ഞാൻ ഞെട്ടിയുണരുകയായിരുന്നു. അപ്പോഴേക്കും അവൾക്ക് […]