തിരുവനന്തപുരം: അന്തരിച്ച കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനത്തിനായി എ കെ ജി സെന്ററിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും അടക്കം നേതാക്കളാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്.
മുദ്രാവാക്യം മുഴക്കിയ നൂറ് കണക്കിന് പ്രവർത്തകർ, കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ചു. എ കെ ജി സെന്ററിൽ തടിച്ചുകൂടിയ ജനത്തിനിടയിലേക്ക് നിശ്ചല ശരീരമായി വി എസ്. നിലക്കാത്ത മുദ്രാവാക്യങ്ങളും വിങ്ങിപ്പൊട്ടിയ മനസുകായി പ്രവർത്തകർ ഉൾപ്പടെ അവസാനമായി ഒരു നോക്കുകാണാൻ എ കെ ജി സെന്ററിൽ നിറഞ്ഞിട്ടുണ്ട്.കേരളവും രാജ്യവും കണ്ട അതുല്യനായ കമ്യൂണിസ്റ്റാണ് വിഎസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
The post വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെൻററിലെത്തിച്ചു; ജനസാഗരമായി എകെജി സെൻറർ appeared first on Express Kerala.