മനാമ: കേരളാ മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ ജീവിതം ഒരാശയമായിക്കണ്ട് പ്രവർത്തന മണ്ഡലങ്ങളിൽ തന്റെതായ അടയാളപ്പെടുത്തലുകൾ നടത്തിയ അദ്ധേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു. അഴിമതിക്കെതിരെയുള്ള ശക്തമായ നിലപാടുകളും, സാധാരണക്കാർക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും അദ്ദേഹത്തെ ജനപ്രിയനാക്കിയെന്ന് ഐ.സി.എഫ്. ബഹ്റൈൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.








