തിരുവനന്തപുരം: ഒരിക്കൽ തന്റെ ജീവാത്മാവും പരമാത്മാവുമായ അങ്കണം. ഇവിടെവച്ചായിരുന്നു പല തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. ഇവിടെ വച്ചായിരുന്നു പല വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നത്. ഒടുവിൽ 2011 ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ അതേ സെക്രട്ടേറിയറ്റ് മുറ്റത്തേക്ക് വിഎസ്സെത്തി അന്ത്യ യാത്ര പറയുവാൻ. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേരാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് […]