ആലപ്പുഴ : ഒരിക്കല്‍ പോലും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത സമര പോരാളി ആയിരുന്നു വി എസ് അച്യുതാനന്ദനെന്ന് സംവിധായകന്‍ വിനയന്‍. ഒരു കുട്ടനാട്ടുകാരന്‍ എന്ന നിലയിലും അമ്പലപ്പുഴയില്‍ ഏറെനാള്‍ ജീവിച്ച വ്യക്തി എന്ന നിലയിലും വിഎസ്സിനെയും വി എസ്സിന്റെ പ്രവര്‍ത്തനത്തെയും കുറച്ചൊക്കെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ നാടകസമിതി പ്രവര്‍ത്തനകാലത്ത് വിഎസ്സിനൊപ്പം അടുത്ത് ഇടപെടാന്‍ കഴിഞ്ഞതും വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അനുസ്മരിച്ചു. നാടകസമിതിയുടെ ‘കിളി ചിലച്ചു’ എന്ന രണ്ടാമത്തെ നാടകം നെല്‍വയല്‍ സംരക്ഷണത്തെ വെട്ടിനിരത്തല്‍ ആയി ചിത്രീകരിച്ച് […]