തൃശൂർ: തങ്ങൾ മർദിച്ചെന്നാരോപിച്ച് ഭാര്യയുടെ കൈപിടിച്ച് അഗതി മന്ദിരത്തിലേക്കു പോയ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഫോണും സ്വിച്ച്ഓഫ് ചെയ്തു. ഇതോടെ വീട്ടിലെത്തിച്ച പിതാവിൻറെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല. മകനു വേണ്ടി മൃതദേഹം വീടിന് പുറത്ത് വെച്ച് കാത്തിരുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മകൻ പിതാവിൻറെ അന്ത്യയാത്രാ ചടങ്ങുകളിൽ പങ്കെടുക്കാതെ മാറി നിന്നെന്ന് ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച രാവിലെയാണ് അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ തോമസ് (78) മണലൂരിലെ അഗതി […]