കൊച്ചി: തെരുവുനായ വിഷയത്തിൽ ഇനിയും തീരുമാനമെടുക്കാതിരിക്കാനാവില്ലെന്നു ഹൈക്കോടതി. . കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേർക്കാണ് നായകളുടെ കടിയേൽക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. തെരുവുനായ പ്രശ്നം പരിഹരിക്കാൻ നടപടികൾ ഉണ്ടായേ തീരൂവെന്ന് കോടതി ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. അതുപോലെ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട തീരുമാനം എന്താണെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. നിലവിൽ നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് 9,000ത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അതിനാൽ സർക്കാർ വ്യക്തമായ തീരുമാനം […]