കൊച്ചി: പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. വൈകിട്ട് 6 മണിയോടെയായിരുന്നു ദാരുണ സംഭവം. മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.
ഈ സമയത്ത് കൈയ്യിൽ കിട്ടിയ റംബൂട്ടാൻ കുട്ടി വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
The post പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു appeared first on Express Kerala.