തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ- കൊലപാതക കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നിൽ അടിമുടി ദുരൂഹത. ഒറ്റകയ്യനായ ഇയാൾ പുറത്തുകടന്നതു സെല്ലിന്റെ കമ്പി അറുത്ത്. അതീവ സുരക്ഷയുള്ള ജയിൽ കമ്പികൾ അറുത്ത് ഇയാൾ പുറത്തുകടക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം കൂടിയേതീരു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ സംസ്ഥാനത്തെ അതീവ സുരക്ഷയുള്ള ജയിലുകളിൽ ഒന്നായ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുലർച്ചെ 1.15 ഓടെയാണു തടവുചാടിയത്. സെല്ലിന്റെ കമ്പികൾ അറുത്ത് പുറത്തുകടന്ന ഇയാൾ ജയിലിന്റെ പിൻഭാഗം വഴി 7.5 മീറ്റർ […]