പാരിസ്: പലസ്തീനെ സെപ്റ്റംബറിൽ രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഫ്രാൻസ് വ്യക്തമാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യുഎസും ഇസ്രയേലും രംഗത്ത്. ഒക്ടോബർ 7ന് നടന്ന ആക്രമണത്തിനിരയായവരുടെ മുഖത്തടിയ്ക്കുന്നതിനു സമാനമായ നീക്കമാണ് ഫ്രാൻസിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ പറഞ്ഞു. ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഫ്രാൻസിന്റെ തീരുമാനമെന്നും റൂബിയോ കൂട്ടിച്ചേർത്തു. ഇസ്രയേലും ഫ്രാൻസിന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. ഭീകരവാദത്തിനുള്ള പ്രതിഫലവും ഇസ്രയേലിന്റെ അസ്തിത്വത്തിന് ഭീഷണിയുമാണ് പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നടപടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ […]