പത്തനംതിട്ട: കാറ്റിൽ മരം കടപുഴകിയതിനെ തുടർന്ന്, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ മരിച്ചു. മല്ലപ്പള്ളി ചുങ്കപ്പാറ മേതലപ്പടി വെള്ളിക്കര വീട്ടിൽ ബേബി ജോസഫ് (62) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ കാറ്റിൽ വീടിന് പിറകു വശത്തുള്ള മരങ്ങൾ കടപുഴകി തൊട്ടടുത്തുള്ള ഷെഡിന് മുകളിൽ വീഴുകയായിരുന്നു. ഈ സമയം ഷെഡിൽ ഉണ്ടായിരുന്ന ബേബി രക്ഷപ്പെടുന്നതിനായി ഓടി മാറാൻ ശ്രമിക്കവെ മുഖമടിച്ച് വീണതാകാമെന്നാണ് നിഗമനം.
The post കാറ്റിൽ വീടിന് പിന്നിലെ മരം കടപുഴകി; ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം appeared first on Express Kerala.