ന്യൂഡൽഹി: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഭാര്യ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് കുട്ടികളുമായി ഗാസയിൽ നിന്ന് തുർക്കിയിലേക്ക് പലായനം ചെയ്തതായി ഹീബ്രു മാധ്യമമായ വൈനെറ്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ തുർക്കിയിൽ താമസിക്കുന്നുണ്ടെന്നും പുനർവിവാഹം കഴിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിൻവാറിന്റെ ഭാര്യയായ സമർ മുഹമ്മദ് അബു സമർ, റാഫ അതിർത്തി കടന്ന് ഈജിപ്തിലേക്ക് പോയെന്ന് പേര് വെളിപ്പെടുത്താത്ത പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന്, അവർ മറ്റൊരു ഗാസൻ സ്ത്രീയുടെ പാസ്‌പോർട്ട് സ്വന്തമാക്കി തുർക്കിയിലേക്ക് […]