ബെംഗളൂരു: ബെംഗളൂരുവിലെ ഒരു ജ്വല്ലറിയിൽ നിന്ന് ആയുധധാരികളായ ആക്രമികൾ 18 ലക്ഷം രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചതായി റിപ്പോർട്ട്. മദനായകനഹള്ളിയിലെ റാം ജ്വല്ലേഴ്‌സിൽ നിന്നാണ് ആയുധധാരികളായ കൊള്ളക്കാർ 18 ലക്ഷം രൂപ വിലമതിക്കുന്ന 185 ഗ്രാം സ്വർണ്ണവുമായി കടന്നുകളഞ്ഞത്. വെള്ളിയാഴ്ച രാത്രി 8:30 ഓടെ മുഖംമൂടി ധരിച്ച മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. കടയുടമയായ കനയ്യ ലാൽ കട അടയ്ക്കാൻ ഒരുങ്ങുന്നതിനിടെ അതിക്രമിച്ചുകയറിയ ആക്രമികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കൊള്ളക്കാർ സ്വർണ്ണം കവർന്ന് രക്ഷപ്പെട്ടത് . അതേസമയം സമീപത്തെ കടയിലെ ഒരാൾ ഓടിയെത്തിയെങ്കിലും അയാളെ തള്ളിമാറ്റി ആക്രമികൾ രക്ഷപ്പെട്ടു. നന്നായി ആസൂത്രണം ചെയ്ത കവർച്ചയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
The post മുഖംമൂടി ധരിച്ചെത്തി, തോക്ക് ചൂണ്ടി ഭീഷണി; ബെംഗളൂരുവിൽ അക്രമികൾ 18 ലക്ഷം രൂപയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു appeared first on Express Kerala.