മലയാളികൾക്കിടയിൽ തേങ്ങ ചേർക്കാത്ത കറികൾ കുറവാണ് അല്ലെ. എന്നാൽ തേങ്ങ ചിരകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിരവ ഇല്ലാതെ എങ്ങനെ തേങ്ങ ചിരകാം എന്ന് നോക്കാം.
. തേങ്ങാ മുറി സ്റ്റൗവിനു മുകളിൽ വെച്ച് രണ്ട് മിനിറ്റോളം ചൂടാക്കാം. നന്നായി ചൂടായതിനു ശേഷം തണുക്കാൻ മാറ്റി വെയ്ക്കാം. തേങ്ങ പൂർണമായും ചിരട്ടിയിൽ നിന്നും അടർന്നിട്ടുണ്ടാകും. അത് വേർപെടുത്തിയെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മിസ്കിയിൽ അരച്ചെടുക്കാം.

Also Read: മുറിച്ചുവെച്ച മാങ്ങ കേടുവരാതെ ഇരിയ്ക്കും ! ചില പൊടിക്കൈകൾ അറിഞ്ഞിരിക്കാം
. ആദ്യം തേങ്ങ പൊട്ടിച്ച് ഫ്രീസറിൽ വെച്ച് തണുപ്പിക്കാം. നന്നായി തണുത്ത ശേഷം ചിരട്ടയിൽ നിന്ന് തേങ്ങ മാത്രമായി മുറിച്ചെടുക്കാവുന്നതാണ്. തേങ്ങാ പൂള് കട്ടി കുറഞ്ഞ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഇത് മിക്സിയിലിട്ട് പൊടിച്ചെടുക്കാം. വായു കയറാത്ത കണ്ടെയ്‌നറിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ വെയ്ക്കാവുന്നതാണ്.
. തേങ്ങാമുറികൾ ഇഡ്ഡലി പാത്രത്തിൽ വെച്ച് ആവിയിൽ വേവിക്കാം. ആവി കയറ്റുമ്പോൾ തേങ്ങ ചിരട്ടയിൽ നിന്നും അതിവേഗം വേർപെടുത്തിയെടുക്കാം. ഇത് ചെറിയ കഷ്ണങ്ങളാക്കി മിസ്കി ഉപയോഗിച്ച് ചതച്ചെടുക്കാം.
The post ഇനി തേങ്ങ ചിരകാൻ ചിരവ വേണ്ട; ഇത്രമാത്രം ചെയ്താൽ മതി ! appeared first on Express Kerala.