വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, വ്യാപാര സഹകരണം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇരുവിഭാഗവും ചർച്ച നടത്തി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും പ്രാദേശിക സമാധാന സംരക്ഷണത്തിലുമുള്ള പങ്കാളിത്തത്തിനായി പാകിസ്ഥാൻറെ പിന്തുണയ്‌ക്ക് നന്ദിയെന്ന് റുബിയോ എക്സ് അക്കൗണ്ടിൽ കുറിച്ചു. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിൻറെ സാധ്യതകൾ, പ്രധാന ഖനന മേഖലകളിൽ സഹകരണം ആഴപ്പെടുത്തുന്നത് എന്നിവയായിരുന്നു ചർച്ചയിലെ മറ്റൊരു മുഖ്യവിഷയം. ഇറാനുമായുള്ള ചർച്ചകൾ നടക്കുന്നതിന് […]