നിലമ്പൂർ: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം പുനരാവിഷ്കരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. പിവി അൻവറിന്റെ തന്നെ സ്വകാര്യ ഭൂമിയിൽ വെച്ചായിരുന്നു ആ ജയിൽച്ചാട്ട പുനരാവിഷ്കരണം. ഒറ്റക്കൈ ഉപയോഗിച്ച് ഒരാൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ ചാടിക്കടക്കാൻ സാധിക്കില്ലെന്ന് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു അൻവറിന്റെ ശ്രമം. ജയിൽച്ചാട്ടത്തിന് ഗോവിന്ദച്ചാമിക്ക് ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിരിക്കാമെന്നും പിവി അൻവർ ആരോപിച്ചു. അതല്ലെങ്കിൽ ഗോവിന്ദച്ചാമി ജയിൽച്ചാടിയിട്ടില്ല എന്നും ചാടിയ ഗോവിന്ദച്ചാമിയുടെ പിന്നിൽ എന്താണെന്ന് പ്രത്യേകം അന്വേഷിക്കണമെന്നും പിവി അൻവർ പറഞ്ഞു. […]