കൊച്ചി: നിമിഷപ്രിയയുടെ മോചനത്തിനായുള്ള തന്റെ ഇടപെടലിൽ ഒരു ചെറിയ വിഭാഗം ആളുകൾ കുത്തിത്തിരുപ്പ് നടത്തിയെന്ന് സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അതു മാത്രമല്ല, അവിടത്തെ കുടുംബത്തോട് നിങ്ങളീ ചില്ലിക്കാശിനുവേണ്ടി അഭിമാനം വിൽക്കുകയാണോ എന്ന് ചോദിച്ച് വധശിക്ഷ വേണ്ടെന്നു വെക്കാനുള്ള അവരുടെ ചിന്തകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്ത്യയിലുള്ള ആളുകളാണ് ഇങ്ങനെ ചെയ്യുന്നത് എന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാറുൽ ഖൈർ ഭവന സമുച്ചയം നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിമിഷയുടെ […]









